ganesh-kumar

കൊല്ലം: മന്ത്രി കെ ബി ഗണേശ് കുമാറിനെ വനോളം പ്രശംസിച്ച് കോൺഗ്രസ് നേതാവ്. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ അസീസാണ് മന്ത്രിയെ പ്രശംസിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേശിനെ വീണ്ടും വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെട്ടിക്കവലയിലെ പൊതുപരിപാടിയിലായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രശംസ. ഗണേശ് കുമാർ കായ്ഫലമുള്ള മരമാണെന്നും കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം.

'നാടിന് ഗുണം ചെയ്യുന്ന, ജാതി നോക്കാതെ, മതം നോക്കാതെ നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന കരുത്തനായ ഒരു കായ്ഫലമുള്ള മരമാണ് നമ്മുടെ ഗണേശ് കുമാർ. കായ്ക്കാത്ത മച്ചിമരങ്ങളും ഇവിടേക്ക് കടന്നുവരും. അവരെ തിരിച്ചറിഞ്ഞുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട നേതാവിനെ മഹാഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് വീണ്ടും നമ്മുടെ മന്ത്രിയാക്കാൻ എല്ലാവരും തയ്യാറാകണം. ഞാനും നിങ്ങളോടൊപ്പമാണ്.'- എന്നാണ് അബ്ദുൾ അസീസ് പറഞ്ഞത്.