dhruv-jurel

ബെംഗളുരു : ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ രണ്ടാം അനൗദ്യോഗിക് ടെസ്റ്റ് മത്സരത്തിൽ ബാറ്റിംഗ് തകർച്ചയെ നേരിട്ട ഇന്ത്യ എയെ ഒറ്റയ്ക്ക് കരകയറ്റി വിക്കറ്റ് കീപ്പർബാറ്റർ ധ്രുവ് ജുറേൽ. ജുറേൽ 132 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഇന്ത്യ ആദ്യദിനം 255 റൺസിന് ആൾഔട്ടായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റിഷഭ് പന്ത് നയിച്ച ഇന്ത്യ എ നിരയിൽ അഭിമന്യു ഈശ്വരൻ(0), കെ.എൽ രാഹുൽ (19), സായ് സുദർശൻ(17), ദേവ്‌ദത്ത് പടിക്കൽ (5),റിഷഭ് പന്ത് (24),ഹർഷ് ദുബെ (14) എന്നിവർ നിരാശപ്പെടുത്തി.വാലറ്റക്കാരായ കുൽദീപ് 20 റൺസും സിറാജ് 15 റൺസുമെ‌ടുത്ത് ജുറേലിന് പിന്തുണ നൽകി.