heart-attack

രാജ്യത്ത് ആശങ്കയുണർത്തുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് ഹൃദ്രോഗങ്ങൾ. ഹൃദയ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗൗരവമായ മുന്നറിയിപ്പുകളാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്നത്. നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന 99 ശതമാനം ഹൃദയാഘാതങ്ങൾക്കും പിന്നിൽ പലപ്പോഴും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നോ അതിലധികമോ അപകടകരമായ കാര്യങ്ങളായിരിക്കും കണ്ടെത്താൻ കഴിയുക.

നിർഭാഗ്യവശാൽ ഈ കാര്യങ്ങൾ പലപ്പോഴും സമയം ആകുമ്പോൾ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കല്ല. അത് കൊണ്ടാണ് ഇവയെ നിശബ്ദ കൊലയാളികളെന്നാണ് വിളിക്കുന്നത്. സ്ഥിതിഗതികൾ അതീവ ഗുരുതരമാകുമ്പോൾ മാത്രമേ ഇത്തരത്തിൽ മറഞ്ഞിരിക്കുന്ന രോഗലക്ഷണങ്ങൾ കാണിക്കുകയുള്ളൂ. ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന എന്നാൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ശരീരത്തിൽ സംഭവിക്കാനിടയുള്ള നാല് കാര്യങ്ങളാണ് ആരോഗ്യവിദഗ്ദ്ധർ തിരിച്ചറിഞ്ഞിരിക്കുന്നത്.

ഉയർന്ന രക്ത സമ്മർദ്ദം

രക്ത ധമനികൾക്ക് സ്ഥിരമായി ഉയർന്ന മർദ്ദം നേരിടേണ്ടി വരുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും പ്ലേക്ക് അടിഞ്ഞു കൂടാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് ഹൃദയം കൂടുതൽ സമ്മർദ്ദത്തിൽ പ്രവർത്തിക്കാൻ നിർബന്ധിതമാക്കുന്നതോടെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ നില

രക്തയോട്ടത്തിൽ തടസങ്ങളോ കാഠിന്യമോ ഉണ്ടായാൽ ഹൃദയത്തിനുള്ളിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുന്ന കട്ടകൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു.

രക്തത്തിലെ പഞ്ചസാരയിലെ അളവ്

പ്രമേഹം അല്ലെങ്കിൽ ഗ്ലൂക്കോസ് നില കാലക്രമേണ രക്തക്കുഴലുകൾക്ക് കേടുവരുത്തുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പുകയിലയുടെ ഉപയോഗം

പുകയിലയുടെ ഉപയോഗം നേരിട്ടും അല്ലാതെയും അപകടകരമായി തുടരുന്ന ഘടകമാണ്. എന്നിട്ടും പലരും കേടുപാടുകൾ ഗുരുതരമാകുന്നത് വരെ പ്രശനം അവഗണിക്കുകയും അവയുടെ ദോഷവശങ്ങളെ കുറച്ചു കാണുകയുമാണ് ചെയ്യുന്നത്.

ഹൃദയാഘാതം വരുന്നതിന് മുമ്പുള്ള ലക്ഷണങ്ങൾ

നെഞ്ച് വേദനയില്ലാതെ തന്നെ വർഷങ്ങളായി നിങ്ങളുടെ ശരീരത്തിൽ ഇവ നിശബ്ദമായി നിലനിൽക്കുന്നവയാണ്. എന്നാൽ കുറച്ചു കഴിയുമ്പോൾ ഇത് ഹൃദയാഘാതമായി മാറും. മറ്റ് അസുഖങ്ങളൊന്നും ഇല്ലെങ്കിൽ ശരീരം ഫിറ്റായിരിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇതൊരു തെറ്റിദ്ധാരണയാണെന്നാണ് വിദഗദ്ധർ ചൂണ്ടികാണിക്കുന്നത്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമായതിനാൽ അതിനു മുമ്പ് നിങ്ങളുടെ ശരീരത്തിൽ കാണിക്കുന്ന ചില ലക്ഷണങ്ങൾ പരിശോധിക്കാം.

ആവർത്തിച്ചുള്ള ക്ഷീണം, നെഞ്ചിനുള്ളിൽ അസ്വസ്ഥതയും മർദ്ദവും, കൈ, കഴുത്ത് , പുറം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്ന വേദന, ശ്വാസം മുട്ടൽ, ഓക്കാനം, അമിതമായി വിയർക്കുക. മേൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.