കൊല്ലം: തിരുവനന്തപുരം മെഡി. ആശുപത്രിയിൽ വേണു, ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചത് ദേശീയ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷിക്കതണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആവശ്യപ്പെട്ടു.
ഒരു പതിറ്റാണ്ടായി അവഗണിക്കപ്പെട്ടു കിടക്കുന്ന ആരോഗ്യ വകുപ്പാണ് വേണുവിന്റെ മരണത്തിന് ഉത്തരവാദി. ഇക്കാര്യമാണ് അദ്ദേഹം മരിക്കുന്നതിന് തൊട്ടുമുമ്പ് ഓഡിയോ സന്ദേശത്തിലൂടെ കേരള ജനതയെ അറിയിച്ചത്. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ആരോഗ്യമന്ത്രിയും സർക്കാരും ഏറ്റെടുക്കണം. ആവശ്യമായ സാമ്പത്തിക സഹായം നൽകി അദ്ദേഹത്തിന്റെ കുടുംബത്തെ സംസ്ഥാന സർക്കാർ ദത്തെടുക്കണം. ദേശീയ ആരോഗ്യ വകുപ്പ് രൂപീകരിച്ച ഒരു കമ്മിറ്റി മുഴുവൻ സംഭവവും അന്വേഷിക്കണം. സംഭവത്തെക്കുറിച്ച് നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. കേരളത്തിലെ നിലവിലെ ആരോഗ്യ സംവിധാനത്തിലും വകുപ്പിലും ജനങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര കുടുംബ വകുപ്പ് മന്ത്രിക്കും കേന്ദ്ര മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി അയച്ചതായും വിഷ്ണു സുനിൽ പറഞ്ഞു.