
മോഹൻലാൽ നായകനായി തെലുങ്കിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിച്ച പാൻ ഇന്ത്യൻ ചിത്രം വൃഷഭ ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയേറ്രറിൽ . ഇനി റിലീസ് മാറ്റരുതെന്ന് ആരാധകർ. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഭ.ഭ. ബയിൽ അതിഥി താരമായി മോഹൻലാൽ എത്തുന്നുണ്ട്. ഡിസംബർ 18ന് റിലീസ് ചെയ്യും. നിവിൻ പോളി ചിത്രം സർവ്വം മായ ആണ് മറ്റൊരു ക്രിസ്മസ് റിലീസ്. അതേസമയം ഒക്ടോബർ 16ന് ആയിരുന്നു വൃഷഭയുടെ ആദ്യം റിലീസ് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് നവംബർ 6ലേക്ക് മാറ്റി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതായിരുന്നു റിലീസ് മാറ്റത്തിന് കാരണം എ . നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ഫാന്റസി ആക്ഷൻ ഡ്രാമയായ വൃഷഭയിൽ മോഹൻലാൽ വൃഷഭ, വിശ്വംഭര എന്നീ ഇരട്ടവേഷങ്ങളാണവതരിപ്പിക്കുന്നതെന്നാണ് വിവരം. അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പറയുന്നത്. റോഷൻ മെക , സമർജിത്ത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, സിമ്രാൻ , നേഹ സക്സേന, രാമചന്ദ്ര രാജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ .
എ.വി.എസ് സ്റ്റുഡിയോസ് , ഫസ്റ്റ് സ്റ്റെപ്പ് മൂവീസ് , ബാലാജി ടെലിഫിലിംസ്, കണക്ട് മീഡിയ എന്നീ ബാനറിൽ ആണ് നിർമ്മാണം. .ഛായാഗ്രഹണം ആന്റണി സാംസൺ, സംഗീതം സാം സി.എസ്, ആക്ഷൻ പീറ്റർ ഹെയ്ൻ, സ്റ്രണ്ട് സിൽവ, നിഖിൽ,നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ. ബ മാസ് എന്റർടെയ്നറാണ്. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന സർവ്വം മായയിൽ പ്രീതി അസ്രാനി ആണ് നായിക .