exam
ഇന്റർനെറ്റിൽ നിന്നെടുത്ത ചിത്രം

തിരുവനന്തപുരം: പത്താംതരം തുല്യതാ പരീക്ഷ നാളെ (നവംബർ 8) ആരംഭിക്കും. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പത്താംതരം തുല്യത പദ്ധതിയിൽ ജില്ലയിൽ 684 പേരാണ് പരീക്ഷ എഴുതുന്നത്.

പരീക്ഷ എഴുതുന്നവരിൽ 526 പേർ സ്ത്രീകളും 158 പേർ പുരുഷന്മാരുമാണ്. എസ്.സി വിഭാഗത്തിൽ നിന്ന് 74 പേരും എസ്.ടി വിഭാഗത്തിൽ നിന്ന് 6 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇൻഫർമേഷൻ ടെക്നോളജി ഉൾപ്പെടെ 9 വിഷയങ്ങളാണ് ഉള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്. നവംബർ 18ന് അവസാനിക്കും.