s

മുംബയ്: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ വൻ തീപിടിത്തം. ആളപായമില്ല. സരാവലി ഗ്രാമത്തിലെ ഡൈയിംഗ് യൂണിറ്റിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാലെ തീ പടർന്നുപിടിക്കുകയായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. രാവിലെ ആയതിനാൽ ജീവനക്കാർ എത്തിയിരുന്നില്ല. അതുകൊണ്ട് വൻ അപകടം ഒഴിവായി. വിവരം ലഭിച്ചയുടൻ ഭിവണ്ടി, കല്യാൺ, ഉല്ലാസ് നഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർ യൂണിറ്റുകളെത്തി. മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജനവാസ സ്ഥലം അല്ലാത്തതിനാൽ ആശങ്ക ഒരു പരിധിവരെ കുറഞ്ഞു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി ഫാക്ടറി ഉടമകൾ പറഞ്ഞു.