fire

മലപ്പുറം: കോട്ടയ്‌ക്കലിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ ന​ഗരമദ്ധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചത്. 200 രൂപയ്‌ക്ക് വൻ ആ​ദായവിൽപന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്.

മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയർഫോഴ്സ് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചത്. സ്ഥാപനത്തിനകത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരെ അതിസാഹസികമായി ഫയർഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു. അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നി​ഗമനം.