
കൊച്ചി: കാർ മെട്രോ പില്ലറിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നിലഗുരുതരം. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (25) മുനീർ (25) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആദിൽ (25) യാക്കൂബ് (25) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെ ഇടപ്പള്ളിയിലെ എളമക്കര ചങ്ങമ്പുഴ പാർക്കിന് സമീപമാണ് ദാരുണമായ അപകടം.
ആലുവ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറിൽ ഇടിക്കുയായിരുന്നു. കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്ര ഹാറൂൺ ഷാജി, മുനീർ എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായായിരുന്നു.