vande-bharat

ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച പുതിയ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രക്കിടെ സ്‌കൂൾ വിദ്യാർത്ഥികൾ ആർഎസ്‌എസ് ഗണഗീതം ആലപിച്ചു. കുട്ടികൾ ഗീതമാലപിക്കുന്ന വീഡിയോ ദക്ഷിണ റെയിൽവേ എക്‌സിൽ പങ്കുവച്ചിരിക്കുകയാണ്.

'എറണാകുളം- ബംഗളൂരു വന്ദേ ഭാരത് യാത്രക്കിടെ സന്തോഷത്തിന്റെ ഗാനം. ആ നിമിഷത്തിന് ആവേശം പകർന്നുകൊണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഗാനം ആലപിച്ചു'- എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് റെയിൽവേ കുറിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേയ്ക്ക് പോയ വന്ദേ ഭാരത് ട്രെയിനിലാണ് കുട്ടികൾ 'പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍' എന്നുതുടങ്ങുന്ന ഗീതം ആലപിച്ചത്.

A melody of joy onboard the inaugural special Ernakulam – KSR Bengaluru Vande Bharat Express! 🎶🚄

School students filled the coaches with patriotic songs, celebrating the spirit of the moment.

Souvenir tickets were also presented to young winners of various competitions held… pic.twitter.com/1hO1hxAgo5

— Southern Railway (@GMSRailway) November 8, 2025

നാല് പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തത്. വാരാണസിയിൽ ഇന്നുരാവിലെയാണ് ഫ്ളാഗ് ഓഫ് നടന്നത്. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹരൻപൂർ, ഫിറോസ്‌പൂർ-ഡൽഹി, എറണാകുളം-ബംഗളൂരു റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ എത്തിയത്.