
ദളപതി വിജയ്യുടെ ജനനായകൻ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ദളപതി ആരാധകരെ ആവേശത്തിലാക്കി ദളപതി കച്ചേരി തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. വിജയ് യുടെയും അനിരദ്ധിന്റെയും അറിവിന്റെയും ആലാപനത്തിലാണ് ഗാനം. അൻപിന്റെ വരികൾക്ക് അനിരുദ്ധ് ് സംഗീതം പകരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ പൊങ്കൽ റിലീസായി ജനുവരി 9ന് തിയേറ്ററുകളിലെത്തും.
ജനനായകന്റെ ഒ.ടി.ടി റൈറ്റ്സ് 121 കോടിക്ക് ആമസോൺ പ്രൈം സ്വന്തമാക്കി. നാളിത് വരെ തമിഴ് സിനിമയുടെ ചരിത്രത്തിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന റെക്കാഡ് ഒ.ടി.ടി ബിസിനസ് ആണ് . 300 കോടിയാണ് ജനനായകന്റെ ബഡ്ജറ്റ്. ഒാഡിയോ റൈറ്റസ് 35 കോടിക്ക് ടീ സീരീസ് സ്വന്തമാക്കി. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞ വിജയ് യുടേതായി തിരഞ്ഞെടുപ്പിന് മുൻപ് വരുന്ന അവസാനത്തെ ചിത്രം, പൊളിറ്റിക്കൽ അക്ഷൻ ത്രില്ലർ എന്നീ പ്രത്യേകതകളാണ് ജനനായകന്റെ ഡിമാന്റ് വർദ്ധിപ്പിക്കുന്നത്. റിലീസായി എട്ട് ആഴ്ച്ചകൾക്ക് ശേഷമായിരിക്കും ഒ.ടി.ടിയിലെത്തുക.
ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു എന്നിവരാണ് മറ്റ് താരങ്ങൾ. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ഗാനങ്ങൾ: അറിവ്, കോസ്റ്റ്യൂ: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.