
തിരുവനന്തപുരം: ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) സംഘടിപ്പിക്കുന്ന ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റ് 'ലാ തരംഗ് 6.0' സമാപിച്ചു. ടെക്‌നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായരാണ് 'ലാ തരംഗ് 6.0 ഉദ്ഘാടനം ചെയ്തത്.
പേഴ്സണൽ മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിലും LAMPS (Loyola Association of Management Professionals and Students) ന്റെയും സഹകരണത്തോടെ നടന്ന പരിപാടിയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 31 കലാലയങ്ങളിൽ നിന്നായി 268 ബിരുദബിരുദാനന്തര വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയും നൽകി. കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഓവർ ഓൾ ചാമ്പ്യൻഷിപ് നേടി.