astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 നവംബര്‍ 9 - തുലാം 23 ഞായറാഴ്ച. (രാത്രി 8 മണി 4 മിനിറ്റ് 14 സെക്കന്റ് വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം)

അശ്വതി: മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാതിരിയ്ക്കുക. കുടുംബജീവിതത്തില്‍ ചില ടെന്‍ഷനുകള്‍ക്കുണ്ടാകും. ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.

ഭരണി: ചിലവ് വര്‍ദ്ധിയ്ക്കും. ആവശ്യമായ കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നതെങ്കിലും ഇത് വലിയ ഭാരമായി മാറും. അന്യദേശ വാസം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.

കാര്‍ത്തിക: ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം. കുടുംബാംഗത്തിന്റെ ആരോഗ്യ കാര്യത്തില്‍ ഉത്കണ്ഠ ഉണ്ടാകും. സ്വാര്‍ത്ഥമായി പെരുമാറും, ജാമ്യം നിന്നതില്‍ പ്രശ്നങ്ങള്‍.

രോഹിണി: ചെയ്യുന്ന ജോലിയ്ക്ക് അനുസരിച്ച് ഫലം ലഭിച്ചെന്ന് വരില്ല. മറ്റള്ളവരുടെ വാക്കു കേട്ട് വഴി തെറ്റിപ്പോകാതിരിയ്ക്കുക. അസ്വസ്ഥതകളും തര്‍ക്കങ്ങളും കാരണം മനസ് കലുഷിതമാകും.

മകയിരം: പ്രിയപ്പെട്ടവരുമായി സമയം ചെലവിടും. വിദ്യാഭ്യാസകാര്യത്തിലുള്ള അനിശ്ചിതത്വം നീങ്ങും. പരീക്ഷകളിലും ഇന്റര്‍വ്യൂവിലും വിജയം നേടും. കലാ രംഗത്തുള്ളവര്‍ക്ക് നേട്ടം, ക്ഷേത്ര ദര്‍ശനം നടത്തും.

തിരുവാതിര: സുഹൃത്തുക്കളെ സഹായിക്കാന്‍ സാധിയ്ക്കും. ജോലിയിലുള്ള സ്വാധീനം വര്‍ദ്ധിയ്ക്കും. പരസ്ത്രീകളില്‍ അതിയായ താല്‍പര്യം കാണിക്കും, ക്ഷമയില്ലായ്മ.

പുണര്‍തം: മറ്റുളളവരെ വിജയം നേടാന്‍ സഹായിക്കും. ബഹുമാനവും അംഗീകാരവും ലഭിയ്ക്കും. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കും. കര്‍മ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതല്‍.

പൂയം: ക്രീയേറ്റീവായ ജോലികള്‍ ചെയ്യും. ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കും. ബിസിനസ് ലാഭത്തിലാകും. പ്രശ്നങ്ങള്‍ക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം.

ആയില്യം: മാര്‍ക്കറ്റില്‍ നിന്നും ലാഭമുണ്ടാകും. ബിസിനസ് ലാഭകരമാകും. കുടുംബത്തില്‍ സമാധാനവും സന്തോഷമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹനാകും, കുടുംബസുഖം.

മകം: ജോലിയില്‍ വിജയമുണ്ടാകുന്നത് കൊണ്ട് സന്തോഷകരമായിരിയ്ക്കും. ജോലിസ്ഥലത്ത് മാറ്റങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, കുടുംബസുഖം.

പൂരം: തൊഴിൽ രംഗത്ത് സ്വന്തം ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബജീവിതം നന്നായി മുമ്പോട്ട് പോകും. വസ്ത്രാഭരണാദി നേട്ടം, തൊഴിൽ‍ രംഗത്ത് പുതിയ അവസരങ്ങള്‍.

ഉത്രം: പങ്കാളിയിൽ നിന്ന് എല്ലാ കാര്യങ്ങളിലും പിന്തുണ ഉണ്ടാകും. ബിസിനസിൽ നിന്നോ മുൻ നിക്ഷേപങ്ങളിൽ നിന്നോ ലാഭം പ്രതീക്ഷിക്കാം. ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, വശ്യമായി സംസാരിക്കും.

അത്തം: വിലകൂടിയ വസ്തുക്കൾ സമ്മാനമായി ലഭിക്കാനിടയുണ്ട്. യാത്രാഗുണം ഉണ്ടാകും. തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല വാർത്ത ലഭിച്ചേക്കാം. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാ ഗുണം.

ചിത്തിര: വിവാഹിതരായവര്‍ക്ക് അല്‍പം പ്രശ്‌നങ്ങളുണ്ടാകുന്ന ദിവസമാണ്. ആരോഗ്യത്തിന് നല്ല ദിവസം. വ്യാപാരസംബന്ധമായ കാര്യങ്ങളില്‍ ലാഭമുണ്ടാകും.
പഠനകാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കും, നേത്ര രോഗം വരാതെ നോക്കണം.

ചോതി: അനാവശ്യ ചെലവിന് സാദ്ധ്യതയുണ്ട്. തര്‍ക്കങ്ങള്‍ക്ക് പോകരുത്. ജോലി ചെയ്തു തീര്‍ക്കാന്‍ താമസം നേരിടും. അതിനാൽ അനാവശ്യമായ ടെന്‍ഷനുമുണ്ടാകും. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും.

വിശാഖം: പ്രണയ സംബന്ധമായ കാര്യങ്ങള്‍ക്ക് നല്ല ദിവസമല്ല. തിരക്കിട്ട് തീരുമാനങ്ങൾ എടുക്കരുത്, നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ആരോഗ്യപരമായി അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും.

അനിഴം: മാനസികമായി സ്‌ട്രെസ് നേരിടും. ചെലവുകള്‍ വര്‍ദ്ധിയ്ക്കും. ഇത് നിയന്ത്രിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കുടുംബ ജീവിതത്തില്‍ ടെന്‍ഷനുകളുണ്ടാകും.
ഔഷധം ഉപയോഗിക്കേണ്ടി വരും, പ്രണയംമൂലം കഷ്ടപ്പാടുകൾ.

കേട്ട: ചീത്ത വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാദ്ധ്യതയുണ്ട്. അനാവശ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കരുത്. പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

മൂലം: സാമ്പത്തിക കാര്യത്തിൽ ഭാഗ്യം പിന്തുണയ്ക്കും. സന്തോഷം നൽകുന്ന കാര്യങ്ങൾ സംഭവിക്കാനിടയുണ്ട്. പ്രണയ ജീവിതം സുന്ദരമായിരിക്കും.
എഴുത്തു കുത്തുകൾ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.

പൂരാടം: വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. സന്താനങ്ങൾ മുഖേന സന്തോഷിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ, കുടുംബ സമാധാനം തിരികെ കിട്ടും, തൊഴില്‍ മേഖല ഉഷാറാകും.

ഉത്രാടം: ദൂരയാത്രകൾ ഉണ്ടാകും. മതപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കും. കുടുംബ ജീവിതം സമാധാനപരമായി മുമ്പോട്ട് പോകും.
കുടുംബാംഗങ്ങളുടെ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. ധനപ്രാപ്തി.

തിരുവോണം: അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വന്നേക്കും. മാതാവിൽ നിന്ന് സാമ്പത്തിക ഗുണം ഉണ്ടാകും. തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ മികച്ചതായിരിക്കും. ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

അവിട്ടം: വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ദിവസമാണ്. പ്രണയസംബന്ധമായ കാര്യങ്ങള്‍ക്കും നല്ല സമയമാണ്. ജോലി ചെയ്യുന്നവര്‍ക്ക് നല്ല ദിവസമാണ്.
യാത്രയില്‍ നേട്ടം, സ്ത്രീകള്‍ക്ക് അംഗീകാരം.

ചതയം: സമൂഹത്തില്‍ നിന്നും ബഹുമാനം ലഭിയ്ക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. പങ്കാളിയുടെ മാതാപിതാക്കളുമായി ബന്ധം മെച്ചപ്പെടും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, താല്‍ക്കാലിക ജോലിസ്ഥിരമാകും.

പൂരുരുട്ടാതി: ജോലിയേക്കാള്‍ കുടുംബത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ വര്‍ക് പ്രഷര്‍ വര്‍ദ്ധിയ്ക്കും. ജോലി ലഭിയ്ക്കാന്‍ സാദ്ധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റില്‍ നിന്നും ലാഭമുണ്ടാകും. സ്ത്രീകള്‍ വഴി ഗുണാനുഭവങ്ങള്‍.

ഉത്തൃട്ടാതി: കുടുംബവുമായി സമയം ചെലവിടും, കുടുംബാംഗങ്ങളുടെ സപ്പോര്‍ട്ട് ജോലിയില്‍ ലഭിയ്ക്കുന്നത് കൊണ്ടുതന്നെ പ്രൊഫഷണല്‍ ജീവിതത്തിലും ലാഭമുണ്ടാകും. തൊഴിൽ സ്ഥാപനത്തില്‍ ഉന്നത സ്ഥാന ലബ്ധി, കുടുംബപരമായി ഉള്ള അസ്വസ്ഥതകള്‍ കുറയും.

രേവതി: വ്യക്തിപരമായ ജീവിതത്തിന് നല്ല ദിവസമാണ്. നിയമപരമായ തടസങ്ങള്‍ മാറും. നിക്ഷേപത്തിന് പറ്റിയ സമയമാണ്. എതിര്‍പ്പുകളെ അതിജീവിക്കും, യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും.