bihar-

പാട്‌ന: ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനി ഒരു ദിവസം കൂടി. സംസ്ഥാനത്ത് ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. പ്രമുഖ നേതാക്കളെ റാലികളിൽ ഇറക്കി വോട്ട് പിടിക്കാനാണ് എൻഡിഎയും ഇന്ത്യാ സഖ്യവും ശ്രമിക്കുന്നത്. ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. അന്ന് 122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പരസ്യപ്രചാരണം അവസാനിക്കുക. എൻഡിഎയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റാലികളിൽ പങ്കെടുക്കും. ഇന്നലെ പ്രചാരണം അവസാനിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഇനി എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്താമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യാ സഖ്യം നേതാക്കളും അവസാനദിന റാലികളിൽ പങ്കെടുക്കും.

ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് വ്യാഴാഴ്ചയായിരുന്നു. അന്ന് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 18​ ​ജി​ല്ല​ക​ളി​ലെ​ 121​ ​സീ​റ്റു​ക​ളി​ലാ​ണ് ​ ആദ്യഘട്ട ​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ന്ന​ത്.​ ​ബെ​ഗു​സാ​രാ​യി​ ,​​​ ​സ​മ​സ്തി​പൂ​ർ​ ​ ,​ ​മ​ധേ​പു​ര​ ​ ജി​ല്ല​ക​ളി​ലാ​യിരുന്നു ​കൂ​‌​ടു​ത​ൽ​ ​പോ​ളിം​ഗ്. 2000ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇതിന് മുൻപുള്ള ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. 62.57 ശതമാനം. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ 1998ലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 64.6 ശതമാനമായിരുന്നു അന്നത്തെ പോളിംഗ്. വോട്ടിംഗിൽ പങ്കെടുത്ത എല്ലാ പൗരൻമാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നന്ദി അറിയിച്ചിരുന്നു.

അതേസമയം, ബീഹാറിൽ ആർജെഡി അധികാരത്തിലെത്തിയാൽ തോക്ക് സംസ്‌കാരം തിരിച്ചുവരുമെന്ന് സീതാമർഹിയിലെ പ്രചാരണറാലിയിൽ മോദി പറഞ്ഞു. ജനം മഹാസഖ്യത്തിന് വോട്ടു ചെയ്യില്ല. അവർ വന്നാൽ നാടൻതോക്ക് തങ്ങളുടെ തലയ്‌ക്ക് നേരെ ഉയരുമെന്ന് വോട്ടർമാർക്കറിയാം. വലുതാകുമ്പോൾ ഡോക്‌ടറും എൻജിനിയറും ആകണമെന്നല്ല,​ തെരുവു ഗുണ്ടയാകണമെന്ന് കുട്ടികൾ പറയുന്ന സാഹചര്യമുണ്ടാകും. ബീഹാറിന് ആവശ്യം സ്റ്റാർട്ടപ്പാണ്, ഹാൻഡ്സപ്പല്ല. കട്ട (നാടൻ തോക്ക്), കുശാസൻ (ദുർഭരണം), ക്രൂരത, അഴിമതി എന്നിവയാണ് ആർജെഡി വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിലർ കുളത്തിൽ മീൻപിടിച്ചും മുങ്ങിക്കുളിച്ചും നടക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ബെഗുസാരായിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രദേശവാസികൾക്കൊപ്പം കുളത്തിലിറങ്ങി മീൻ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എൻഡിഎ സർക്കാരിന്റെ കാലത്ത് മത്സ്യമേഖല വികസിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.