rafsin

കോഴിക്കോട്: എക്‌സൈസ് സംഘം വീട്ടിലെത്തിയതോടെ മെത്താംഫിറ്റമിൻ വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിനാണ് (26) അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനായി മെത്താംഫിറ്റമിൻ വിഴുങ്ങിയത്. തുടര്‍ന്ന് ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാവിന്റെ കൈവശം നിന്നും 0.544 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. 0.20 മെത്താംഫിറ്റമിൻ ഇയാൾ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജിൽ വൈദ്യ പരിശോധന നടക്കുകയാണ്.