
താനൂർ :വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം കെ.പുരം കേരള പിറവി ദിനം സംഘടിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് മുൻ അംഗം രാധ മാമ്പറ്റ ഉദ്ഘാടനം ചെയ്തു. സി.മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. പായസ വിതരണവും നടത്തി. ചടങ്ങിൽ പി. മാധവൻ, വി.പി. അബ്ദുറഹ്മാൻ കുട്ടി, പി.പി ബാലകൃഷ്ണൻ, പി. പ്രദീപ്, നുസൈബ, സിറാജ്ജുദീൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി. വി സത്യാനന്ദൻ സ്വാഗതവും പി മാധവൻ നന്ദിയും പറഞ്ഞു.