വണ്ടൂർ : മൃഗാശുപത്രിയിലെ സേവനം കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഇ-സമൃദ്ധി പദ്ധതി പോരൂർ മൃഗാശുപത്രിയിൽ പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീർ ക്ഷീര കർഷകൻ ശിവശങ്കരൻ മൈലാശ്ശേരിക്ക് ആദ്യ ടോക്കൺ നൽകി ഉദ്ഘാടനം ചെയ്തു.

വെറ്ററിനറി സർജൻ ഡോ. കെ.ബിമൽ റോയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പോരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി സക്കീന അദ്ധ്യക്ഷത വഹിച്ചു.

പോരൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശങ്കര നാരായണൻ, പഞ്ചായത്ത് മെമ്പർമാരായ പി.കെ, ഭാഗ്യലക്ഷ്മി, കെ.കെ ചന്ദ്രാദേവി, കെ.റംലത്ത്, സി.രജില, പി.ജയ്യിദ, കെ. ഗിരീഷ് ബാബു, പി സുലൈഖ, കെ.സാബിറ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ വി.രേവതി എന്നിവർ‌ പങ്കെടുത്തു.