കാളികാവ്: സ്വന്തക്കാരോ ബന്ധക്കാരോ തിരിഞ്ഞു നോക്കാനോ ആളില്ലാതെ സമനില തെറ്റിയ വൃദ്ധൻ ഒറ്റപ്പെട്ടു കഴിയുന്നു. തുവ്വൂർ ആമപ്പൊയിൽ കൊളങ്ങര നീർച്ചയാണ് സഹായത്തിനാരുമില്ലാതെ കഴിയുന്നത്.
പത്തു വർഷത്തിലേറെയായി തുവ്വൂർ ആമപ്പൊയിലിലെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ഷെഡിലാണ് ഇദ്ദേഹം കഴിയുന്നത്. നാട്ടുകാർ ചേർന്ന് കെട്ടിയുണ്ടാക്കിയതാണ് ഇത്. നാട്ടുകാർ ഭക്ഷണം കൊടുത്തില്ലെങ്കിൽ പട്ടിണിയിലാവുമെന്ന അവസ്ഥയാണ്.ജന്മനാ ഒരു കണ്ണിന് കാഴ്ചയില്ല. സ്വന്തം നിലയിൽ ജീവിക്കാൻ കഴിയാത്തവരും സംരക്ഷിക്കാനാളില്ലാത്തവരുമായ ആളുകളുടെ സംരക്ഷണത്തിനായി
തയ്യാറാക്കിയ അതിദരിദ്ര ലിസ്റ്റിലും നീർച്ച ഉൾപ്പെട്ടിട്ടില്ല.
നേരത്തെ പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അപൂവ്വമായി പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യക്കിറ്റുകൾ പോലും ഉപയോഗപ്പെടുത്താൻ നീർച്ചക്കറിയില്ല. ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതുമില്ല.അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെടുത്തിയവരുടെ മുഴുവൻ സംരക്ഷണവും തദ്ദേശ സ്ഥാപനത്തിന്റെ കീഴിലാണ് ഇനി നടപ്പാക്കുക.തുവ്വൂർ പഞ്ചായത്തിൽ നിലവിൽ 40 അതിദരിദ്രരാണ് നിലവിലുള്ളത്.