
മലപ്പുറം: കേരള പിറവി ദിനത്തിൽ കലകാരന്മാരുടെ കൂട്ടായ്മയായ കനിയുടെ 2025 കനിശ്രീ അവാർഡുകൾ വിതരണം ചെയ്തു.സാഹിത്യ, കലാരംഗത്തെ മികച്ച സംഭാവനകൾക്കാണ് വർഷം തോറും കനിശ്രീ അവാർഡുകൾ നൽകുന്നത്. സംഗീത സംവിധായകനും നടനും പാട്ടുകാരനുമായ ശിവദാസ് വാര്യർക്കും നൃത്ത അദ്ധ്യാപകൻ സി. മോഹൻദാസ് എന്നിവരാണ് ഈ വർഷത്തെ അവാർഡിന് അർഹരായവർ. മലപ്പുറം മുനിസിപ്പൽ കൗൺസിലർ സബീർ പി.എസ്.എ അവാർഡുകൾ നൽകി. കനി കലാകൂട്ടായ്മ പ്രസിഡന്റ് നൗഷാദ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. അഡ്മിൻ പാനൽ മെമ്പർമാരായ പി.എസ്.എ സബീർ, വി.ടി.ജലീൽ, ജുബീന ലാവെണ്ടർ, നിഷിൽ ചെമ്മങ്കടവ് എന്നിവർ സംസാരിച്ചു.