
മലപ്പുറം: ശമ്പള, പെൻഷൻ പരിഷ്‌ക്കരണ നടപടികൾ സ്വീകരിക്കാൻ തയ്യാറാകാത്ത പിണറായി സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ ട്രഷറിക്കു മുമ്പിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.ജില്ലാ പ്രസിഡണ്ട് കെ.എ.സുന്ദരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. നന്ദനൻ , ജില്ലാ കമ്മിറ്റി അംഗം എം.ജയപ്രകാശ്, നിയോജക മണ്ഡലം സെക്രട്ടറി ഒ.പി.കെ അബ്ദുൽ ഗഫൂർ, പി.അബൂബക്കർ എന്നിവർ സംസാരിച്ചു.