പൊന്നാനി: സ്‌ത്രീ വിദ്യാഭ്യാസ മുന്നേറ്റത്തിനൊപ്പം മാതൃകാപരമായ പ്രവർത്തനങ്ങളാണ് സാമൂഹ്യ സേവന രംഗത്തും മുസ്ലിം സ്ത്രീകൾക്കിടയിൽ നടക്കുന്നതെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ അഭിപ്രായപ്പെട്ടു. ഭാരത് സേവ പുരസ്ക്കാർ ജേതാവ് ഡോ. റാഷിദയ്ക്ക് നൽകിയ ജന്മനാടിൻ്റ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊന്നാനി ചന്തപ്പടി ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു. ഡോ. റാഷിദയ്ക്ക് കെ.ടി. ജലീൽ എം.എൽ.എ ഉപഹാരം കൈമാറി. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ മുഖ്യാതിഥിയായിരുന്നു. മുൻ ഹജ്ജ് കമ്മിറ്റിയംഗം കെ.എം. മുഹമ്മദ് ഖാസിം കോയ, സിദ്ദിഖ് മൗലവി അയിലക്കാട്, കർമ്മ ബഷീർ, അടാട്ട് വാസുദേവൻ, പി.കോയക്കുട്ടി, എ.ബി. ഉമ്മർ, ഷാഹുൽ ഹമീദ് മൗലവി എന്നിവർ സംസാരിച്ചു