
മലപ്പുറം: 2031ഓടെ കേരളത്തെ സമ്പൂർണ്ണ ദാരിദ്ര്യ നിർമാർജ്ജന സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറം നഗരസഭയുടെ വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി സാധാരണക്കാരിലേക്ക് എത്തിക്കാൻ സർക്കാരിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
കൗൺസിലർ ഒ.സഹദേവൻ അദ്ധ്യക്ഷനായി. നഗരസഭാ സെക്രട്ടറി കെ.സുധീർ, കില റിസോഴ്സ് പേഴ്സൺ എ.ശ്രീധരൻ, ക്ലീൻ സിറ്റി മാനേജർ കെ.മധുസൂദനൻ സംസാരിച്ചു.