പെരിന്തൽമണ്ണ: നഗരസഭയുടെ കളത്തിലക്കരയിലുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് ആധുനിക സൗകര്യങ്ങളോടെ പൂർണ്ണമാകുന്നു. നവീകരിച്ച വിൻഡ്രോ പാഡ് കെട്ടിടം, ശീതികരിച്ച ഹരിതകർമ്മ സേന അക്കാദമിക് ഹാൾ, ഓഫിസ് റൂം, റസ്റ്റ് റൂം, എയർ വെന്റിലേഷൻ ചെയ്ത ആർ.ആർ.എഫ് തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പി. ഷാജി നിർവഹിച്ചു. മാലിന്യമുക്തം നവകേരളം, കെ.എസ്.ഡബ്ലിയു.എം.പി നഗരസഭാ പദ്ധതികൾ എന്നിവയാണ് പൂർത്തിയാക്കിയത്.
പ്രതിദിനം 2000 കിലോ ജൈവമാലിന്യം സംസ്‌കരിക്കുന്നതിനുള്ള വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ് നിലവിലുണ്ടായിരുന്നു. പ്രതിദിനം അഞ്ചു ടൺ മാലിന്യം പ്ലാന്റിൽ വാതിൽപ്പടി സേവനം മുഖേന സംസ്‌കരണത്തിനായി പ്ലാന്റിൽ എത്തുന്നതിനാൽ കെ.എസ്.ഡബ്ലിയു.എം.പി
കേരള സുസ്ഥിര മാലിന്യസംസ്‌കരണ പ്രോജക്ട് ഫണ്ട് പ്രകാരം 40,80,000 രൂപ ഉപയോഗപ്പെടുത്തി വിൻഡ്രോ കമ്പോസ്റ്റ് നവീകരണം പൂർത്തിയാക്കി. വൈസ് ചെയർപേഴ്സൺ എ. നസീറ ടീച്ചർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അമ്പിളി മനോജ്, അഡ്വ. ഷാൻസി,കെ. ഉണ്ണികൃഷ്ണൻ, കൗൺസിലറും ഹരിതകർമ്മ സേന കോർഡിനേറ്ററുമായ പി.എസ് സന്തോഷ് കുമാർ, നഗരസഭാ സെക്രട്ടറി ജെ.ആർ ലാൽകുമാർ, ഹെൽത്ത് സൂപ്പർവൈസർ സി.കെ വത്സൻ, മുനിസിപ്പൽ എഞ്ചിനീയർ
കെ.ആർ.രാജേഷ്, ജെ.എച്ച്.ഐ മാരായ രാജീവൻ ടി,ഡീനു, എൻവിയോൺമെന്റ് എൻജിനീയർ ലതിക, സോഷ്യൽ എക്സ്‌പേർട്ട് വിനോദ് കുറുപ്പ്, പ്രൊജ്ര്രക് മാനേജർ സിൻസിയ തുടങ്ങിയവർ സംബന്ധിച്ചു.
കൺവെയർ ബെൽറ്റ് സംവിധാനം
അജൈവ പാഴ് വസ്തുക്കൾ ബെയിൽ ചെയ്യുന്നതിന് 50 മുതൽ 150 കിലോ വരെ ചെറിയ കെട്ടുകളാക്കുന്നതിന് ഓട്ടോമാറ്റിക് ബൈലിംഗ് മെഷീൻ, ഡീ ഡസ്റ്റർ സംവിധാനം, 20 ലക്ഷം രൂപയുടെ യന്ത്രങ്ങളുടെ സഹായത്തോടെ വേർതിരിക്കുന്ന കൺവെയർ ബെൽറ്റ് സംവിധാനം, 35 ലക്ഷം രൂപയുടെ രണ്ട് വാഹനം തുടങ്ങി വിപുലമായ മാറ്റങ്ങളാണ് കളത്തിലക്കരയിലെ
ഖര മാലിന്യ സംസ്‌കരണ പ്ലാന്റിൽ സാധ്യമാവുക. ഹരിത കർമ്മ സേനയുടെ ജോലി ആയാസകരമാക്കുന്നതിനും മാലിന്യപരിപാലനം അതിവേഗത്തിൽ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും പദ്ധതികൾ സഹായകരമാകും.
നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, ആധുനിക സൗകര്യങ്ങളോടെ പൂർണ്ണമാക്കിയ നവീകരിച്ച വിൻഡ്രോ പാഡ് കെട്ടിടം, ശീതികരിച്ച ഹരിതകർമ്മ സേന അക്കാദമിക് ഹാൾ, ഓഫിസ് റൂം, റസ്റ്റ് റൂം, എയർ വെന്റിലേഷൻ ചെയ്ത ആർ.ആർ.എഫ് തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പി. ഷാജി നിർവഹിക്കുന്നു.