പാലക്കാട്: രജിസ്‌ട്രേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാള ഭാഷാ വാരാഘോഷത്തിന് തുടക്കമായി. നവംബർ ഏഴ് വരെ നടക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ.ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ജില്ലാ രജിസ്ട്രാർ ജനറൽ അജിത്ത് സാം ജോസഫ്, ഓഡിറ്റ് പി.ജ്യോതി, സീനിയർ ക്ലർക്ക് ശ്യാം ചന്ദ്രൻ, ക്ലർക്ക് അനന്ദു എന്നിവർ പങ്കെടുത്തു. കവിതാ പാരായണം, യാത്രാവിവരണം രചനാ മത്സരം, പുസ്തക പരിചയം, പുസ്തകാസ്വാദനം, ത്രൈമാസ മാസിക പ്രകാശനം, ചെറുകഥാ രചനാ മത്സരം, സെമിനാർ തുടങ്ങിയ പരിപാടികളാണ് നടത്തുക.