convention

പാലക്കാട്: ജില്ലയിലെ പുസ്തക വില്പന ശാലകളുടെ സംഘടനയായ കേരളാ ബുക്ക് ഷോപ്പ് ഓണേഴ്സ് ഫോറം ജില്ലാ കൺവെൻഷൻ നടത്തി. ഞായറാഴ്ച രാവിലെ പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡിനു സമീപം അമാൻ എജ്യുമാളിൽ നടത്തിയ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് രതീഷ് പുതിയപുരയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം.പത്മകുമാർ അദ്ധ്യക്ഷനായി. കെ.ബി.ഒ.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ബഷീർ ടി.ടി .മുഖ്യപ്രഭാഷണം നടത്തി. കൺവെൻഷനിൽ ജില്ലയിലെ ബുക്സ് ആന്റ് സ്റ്റേഷനറി രംഗത്തുള്ള മുഴുവൻ വ്യാപാരികളും പങ്കെടുത്തു. പുതിയ ഭാരവാഹികളായി ടി.എം.പത്മകുമാർ (പ്രസി), ഷംസുദ്ധീൻ മണ്ണാർക്കാട് (ജന.സെക്രട്ടറി), വിജയൻ, കൃഷ്ണകുമാർ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.