
ശ്രീകൃഷ്ണപുരം: 2018ലെ മഹാപ്രളയത്തിൽ തകർന്ന തകർന്നുപോയ പുഞ്ചപ്പാടം തോടിന്റെ പാർശ്വഭിത്തി പുനർ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി. കെ.പ്രേംകുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിലുൾപ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് തോടിന്റെ പാർശ്വഭിത്തി പുനർ നിർമ്മിക്കുക. നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജിക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.രാധിക, പഞ്ചായത്ത് അംഗങ്ങളായ സി.ഹരിദാസൻ, സി.ജയശ്രി, എസ്.രാജശ്രീ, പി.അരവിന്ദാക്ഷൻ, എം.സി.വാസുദേവൻ, ജി.പ്രമോദ്, കെൽപ്രോജക്ട് മാനേജർ കെ.കെ.ഉണ്ണികൃഷ്ണൻ, അനീഷ്.പി എന്നിവർ സംസാരിച്ചു.