kit
പറളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.രേണുകാ ദേവി ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: പറളി പഞ്ചായത്തിൽ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.രേണുകാ ദേവി നിർവ്വഹിച്ചു. 68 കുടുംബാംഗങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ഇതിന്റെ ഭാഗമായി എല്ലാ മാസവും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ഇ.എ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി.മോഹൻരാജ്, അംഗങ്ങളായ കെ.ടി.സുരേഷ് കുമാർ, കെ.പി.പ്രബിന, സെക്രട്ടറി സന്ധ്യ എന്നിവർ സംസാരിച്ചു. മറ്റു ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.