പാലക്കാട്: നവംബർ ഏഴ് മുതൽ പത്ത് വരെ പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം വി.കെ.ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. പാലക്കാട് മോയൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ അദ്ധ്യക്ഷനായി. കൺവീനർ ബി.സുനിൽകുമാർ, ജോയിന്റ് കൺവീനർ ഷാജി എസ്.തെക്കേതിൽ, കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. എ.ഇ.ഒ രമേശ് പാറപ്പുറം, ഡെപ്യൂട്ടി പ്രധാനാദ്ധ്യാപിക പ്രീജ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ എം.എൻ.വിനോദ്, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.