പാലക്കാട്: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2025-26ൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബോട്ടിൽ ബൂത്ത്, ജില്ലാ പഞ്ചായത്തിന് മുൻഭാഗത്തുള്ള റോഡ് നവീകരണം എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.ഷാബിറ, ശാലിനി കറുപ്പേഷ്, അനിത പോൾസൺ, പി.സി.നീതു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി, ഫൈനാൻസ് ഓഫീസർ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.