water
പറളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ കല്ലംപറമ്പ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ നിർവഹിക്കുന്നു.

പാലക്കാട്: പറളി പഞ്ചായത്തിന്റെയും പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന കല്ലംപറമ്പ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2022-23, പറളി പഞ്ചായത്ത് 2024-25 വർഷങ്ങളിലെ വാർഷിക വികസന പദ്ധതിയിൽ നിന്നുമായി 17.50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.രേണുകാദേവി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.സുഷമ, പഞ്ചായത്ത് അംഗങ്ങളായ കെ.പി.പ്രഭീണ, കെ.ടി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.