pirayiri
പിരായിരി പഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.എഫ്.ഷെറീന ബഷീർ നിർവഹിക്കുന്നു.

പാലക്കാട്: പിരായിരി പഞ്ചായത്തിൽ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എ.എഫ്.ഷെറീന ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2025-26 ജനകീയാസൂത്രണ പദ്ധതിയിൽ നിന്ന് മൂന്നുലക്ഷം രൂപ വിനിയോഗിച്ച് അറുപതോളം മേശയും കസേരകളുമാണ് വിതരണം ചെയ്തത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് സാദിഖ് ബാഷ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.സഫിയ, പഞ്ചായത്ത് അംഗങ്ങളായ സൗജ, സിതാര ശശി, സുജാത, രമ ചിദംബരം, പഞ്ചായത്ത് സെക്രട്ടറി സി.വി.ബാഹലേയൻ, പ്രധാനാദ്ധ്യാപിക ബിന്ദു, സ്റ്റാഫ് സെക്രട്ടറി മുബാറക്ക് തുടങ്ങിയവർ പങ്കെടുത്തു.