പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചെലവഴിച്ച് വനിതാ വാദ്യകലാസംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനിത പോൾസൺ, എ.ഷാബിറ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം.പത്മിനി, കെ.നസീമ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.എസ്.ശ്രീജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി എന്നിവർ സംസാരിച്ചു.