പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വേദികളിൽ വളണ്ടിയേഴ്‌സിന്റെ അതുല്യമായ സേവനമാണ് മേളയുടെ വിജയത്തിന് ഊർജ്ജം പകരുന്നത്. വിവിധ സ്കൂളുകളിലെ എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി, എസ്.എസ്.എസ്.എസ് കേഡറ്റുകൾ നിറഞ്ഞ സാന്നിദ്ധ്യമാണ്. രാവിലെ 8.30 മുതൽ വൈകീട്ട് മത്സരങ്ങൾ അവസാനിക്കുന്നതുവരെ മുഴുവൻ വേദികളിലും ഇവരുടെ സേവനം ഉറപ്പാക്കപ്പെട്ടിരിക്കുന്നു. പ്രോഗ്രാം, ലാ ആന്റ് ഓർഡർ, ഭക്ഷണം, ഗ്രീൻ പ്രോട്ടോകോൾ, വി.എച്ച്.എസ്.ഇ എക്സ്പോ, പബ്ലിസിറ്റി, മീഡിയ, റിസപ്ഷൻ, ട്രോഫി, ലൈറ്റ് ആന്റ് സൗണ്ട്, വെൽഫെയർ തുടങ്ങിയ എല്ലാ സബ് കമ്മിറ്റികൾക്കും വളണ്ടിയേഴ്‌സിനെ നിയോഗിച്ചിരിക്കുന്നത് വളണ്ടിയർ കോർഡിനേഷൻ കമ്മിറ്റിയിലൂടെയാണ്.
സീനിയർ കേഡറ്റുകളും ചുമതല വഹിക്കുന്ന അദ്ധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓരോദിവസത്തെയും കൃത്യമായ ഡ്യൂട്ടി ഷെഡ്യൂൾ മുൻകൂട്ടി തയ്യാറാക്കിയതോടെ പ്രവർത്തനം കൂടുതൽ ഫലപ്രദമായി മുന്നേറുന്നു. ഇന്നലെക്കും ഇന്നും ചേർന്ന് 1200ലധികം വളണ്ടിയേഴ്‌സ് സേവനം അനുഷ്ഠിച്ചു. വളണ്ടിയർ കമ്മിറ്റിക്ക് ലെഫ്റ്റനന്റ് പി.ഹംസ കൺവീനറായും ജില്ലാ കളക്ടർയും ജില്ലാ എസ്.പി.യും ചെയർമാന്മാരായി പ്രവർത്തിക്കുന്നു.
അതോടൊപ്പം പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ എല്ലാ വേദികളിലെയും ട്രാഫിക് നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും മികച്ച രീതിയിൽ നടപ്പാക്കപ്പെടുന്നു. കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ എന്ന അദ്ധ്യാപക സംഘടനയാണ് കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്. മുഴുവൻ വേദികളിലും പ്രധിനിധികളുടെ സേവനം ലഭ്യമാണ്. പങ്കെടുക്കുന്ന മുഴുവൻ കേഡറ്റുകൾക്കും ഡ്യൂട്ടി സർട്ടിഫിക്കറ്റ്, സ്ഥാപനങ്ങൾക്കും അദ്ധ്യാപകർക്കും പ്രശംസ പത്രവും നൽകുന്നുണ്ട്.