
കോഴഞ്ചേരി : ജില്ലാ ആശുപത്രിയുടെ മതിൽ റോഡ് വികസനത്തിന്റെ സാദ്ധ്യത പരിഗണിച്ച് ഉള്ളിലേക്ക് മാറ്റി നിർമിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോ മോൻ പുതുപ്പറമ്പിൽ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം, പഞ്ചായത്ത് അംഗം സുനിത ഫിലിപ്പ്,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ അനീഷ് ചക്കുങ്കൽ, അശോക് ഗോപിനാഥ്, മണ്ഡലം വൈസ് പ്രസിഡന്റ് ബെഞ്ചമിൻ ഇടത്തറ, ലിബു മലയിൽ, മോനച്ചൻ വലിയപറമ്പിൽ, വിജു കോശി സൈമൺ, റിജു ആന്റണി എന്നിവർ നിവേദനം നൽകി.