
പരുമല : പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്റെ അനിവാര്യ ഘടകമാണെന്നും യഥാർത്ഥ വിശ്വാസിക്ക് പരിസ്ഥിതിയെ നശിപ്പിക്കാൻ കഴിയില്ലെന്നും പരിസ്ഥിതി കമ്മിഷൻ അദ്ധ്യക്ഷൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് അഭിപ്രായപ്പെട്ടു. പരിസ്ഥിതി കമ്മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ പരുമലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാ.ഡോ. കുര്യൻ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.മോഹൻ വർഗീസ് പ്രഭാഷണം നടത്തി.
സെക്രട്ടറി ഫാ.തോമസ് ജോർജ്, ഫാ.എൽദോസ് ഏലിയാസ്, ഫാ.സൈമൺ ലൂക്കോസ്, ഫാ.ഗീവർഗീസ് മാത്യു, ജോൺ സി.ഡാനിയേൽ, മത്തായി ടി.വർഗീസ് എന്നിവർ പ്രസംഗിച്ചു.