
വടശ്ശേരിക്കര: 32-ാം നമ്പർ അങ്കണവാടി കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്തിന്റെ അദ്ധ്യക്ഷതയിൽ ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ മേഴ്സി ജോൺ, സ്വപ്ന സൂസൻ ജേക്കബ്, ഫാ. ജോസഫ് വരമ്പുംങ്കൽ, കെ.ജെ.സുരേഷ്, ജി.സൂരജ്, ഷീബാറാണി, ഭദ്രൻ കല്ലക്കൽ, അനൂപ്. ഇ.എസ്. രാധാകൃഷ്ണൻപിള്ള, ലതിക പി.എസ് എന്നിവർ പ്രസംഗിച്ചു. കോൺട്രാക്ടർ കുര്യൻ കെ വർഗീസ്, മുൻ ജീവനക്കാരായിരുന്ന ഉഷാദേവി, ശാന്തമ്മ കാര്യാട്ട് എന്നിവരെ ആദരിച്ചു. അങ്കണവാടിക്കായി സ്ഥലം സൗജന്യമായി നൽകിയത് സേതുലക്ഷ്മി വലിയതുരുത്തിയിലാണ്.