
അടൂർ: അടൂർ നഗര സഭയിൽ എട്ടാം വാർഡിൽ പതിനേഴാം നമ്പർ അങ്കണവാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.മഹേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീജ ആർ.നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജി പാണ്ടിക്കുടി,ബീന ബാബു, രമേശ് കുമാർ വരിക്കോലിൽ, നഗരസഭ കൗൺസിലർമാരായ ടി.ശശികുമാർ,സൂസി ജോസഫ്, സുധാപത്മകുമാർ,റോണി പാണംതുണ്ടിൽ,ആശമോൾ.കെ.വി, ലതിക പി.എസ്, ബിന്ദുവി നായർ, വത്സല പ്രസന്നൻ,സരസ്വതി തുടങ്ങിയവർ പങ്കെടുത്തു.