samaram
സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാപ്രവർത്തകരുടെ വായ് മൂടികെട്ടി പ്രതിഷേധം സംസ്ഥാന സെക്രട്ടറി അജി ചാലാക്കേരി ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല : കലാപരിപാടികൾ അവതരിപ്പിക്കുവാൻ രാത്രി 10ന് ശേഷമുള്ള മൈക്ക് നിരോധനം പിൻവലിക്കുക. 60വയസ് കഴിഞ്ഞ കലാപ്രവർത്തകർക്ക് ക്ഷേമനിധി അംഗത്വത്തിന് ഒരവസരം കൂടി നൽകുക. കലാകാരക്ഷേമ പെൻഷൻ 5000 രൂപയായി ഉയർത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള (സവാക്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ കലാ പ്രവർത്തകർ വായ് മൂടികെട്ടി പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി അജി ചാലാക്കേരി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ചു. ഷാജി പഴൂർ, ടോം പ്രകാശ്, പ്രസാദ് റാന്നി, സുജാത കുറ്റൂർ, ഓമനക്കുട്ടൻ ആനിക്കാട്, ഇ.കെ ലൗലി, തമ്പി അണിയറ എന്നിവർ പ്രസംഗിച്ചു.