karmam
ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന സത്രസ്മൃതി ഭാഗവതയജ്ഞത്തിൻ്റെ പന്തൽകാൽനാട്ടുകർമം യജ്ഞനിർവഹണസമിതി ചെയർമാൻ ആർ ജയകുമാർ നിർവഹിക്കുന്നു

തിരുവല്ല : ഗോവിന്ദൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഡിസംബർ 18 മുതൽ 25 വരെ നടക്കുന്ന സത്രസ്മൃതി ഭാഗവതയജ്ഞത്തിന്റെ പന്തൽകാൽനാട്ടുകർമ്മം യജ്ഞനിർവഹണസമിതി ചെയർമാൻ ആർ.ജയകുമാർ നിർവഹിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ആർ.പി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി ശങ്കരൻ നമ്പൂതിരി ഭൂമിപൂജ നടത്തി. സപ്താഹയജ്ഞസമിതി ജനറൽ കൺവീനർ ശ്രീകുമാർ ചെമ്പോലിൽ, വൈസ് ചെയർമാൻ ഗണേശ്, കൺവീനർ കൃഷ്ണകുമാർ, ജോ.കൺവീനർ ഗോപകുമാർ, ക്ഷേത്രം വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ വേണാട്ട്, സെക്രട്ടറി വി.ശ്രീകുമാർ കൊങ്ങരേട്ട്, ജോ.സെക്രട്ടറി വിനോദ് കുമാർ,ട്രഷറർ ജിതിഷ്‌കുമാർ, കമ്മിറ്റി അംഗങ്ങളായ ഗണേഷ് രാഗവില്ല,രാജശേഖരൻ, ജയകുമാർ എന്നിവർ പ്രസംഗിച്ചു. ശ്രീദേവി വനിതാസമാജം പ്രസിഡന്റ്‌ ഷർമിള, യജ്ഞമാതൃസമിതി കൺവീനർ വസന്ത രാജൻ, കമ്മിറ്റി ചെയർമാൻ രാജഗോപാൽ, കൺവീനർ ഹരികുമാർ എന്നിവർ പങ്കെടുത്തു.