
കോന്നി: കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജോസഫ് ജോർജ് വടക്കേടത്തിന്റെ അനുസ്മരണം കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അഡ്വ. എൻ.ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഉമ്മൻ മാത്യൂ വടക്കേടം അദ്ധ്യക്ഷത വഹിച്ചു. ജോസ് കൊന്നപ്പാറ, വർഗ്ഗീസ് ചള്ളക്കൽ, തോമസുകുട്ടി കുമ്മണ്ണൂർ, കെ.പി.തോമസ്, അഡ്വ.സജേഷ് കെ. സാം, ഏബ്രഹാം ചെങ്ങറ, രാജൻ ഡാനിയേൽ, അനിൽ ശസ്ത്രമണ്ണിൽ, കെ.സി നായർ, സ്റ്റീഫൻ ലാങ്കത്തറ, ജോസ് കുറ്റിയിൽ, ഷൈജു പി.ജോൺ, ജോസ് കണ്ണങ്കര എന്നിവർ പ്രസംഗിച്ചു.