പത്തനംതിട്ട : ജില്ലയിലെ ആദ്യ ഇ ലൈബ്രറി ഇന്ന് പ്രവർത്തനം ആരംഭിക്കും. ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ലൈബ്രറിയായി മാറിയ പത്തനംതിട്ട നഗരസഭാ ഗ്രന്ഥശാലയാണ് ഇ ലൈബ്രറിയാകുന്നത്. അലമാരകളിൽ തിരയാതെ പുസ്തകങ്ങൾ കണ്ടെത്താൻ സൗകര്യം ഒരുക്കിയ ഇവിടെ ഇനി മുതൽ ഡിജിറ്റൽ വായന സാദ്ധ്യമാകും. ലൈബ്രറിയിൽ നിന്ന് ലഭ്യമാകുന്ന യൂസർ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് പത്രങ്ങളും പുസ്തകങ്ങളും വായനക്കാർക്ക് അവരവരുടെ മൊബെൽ ഫോണിലോ കമ്പ്യൂട്ടറിലോ ലഭിക്കും. അടുത്ത ഘട്ടമായി ഓൺലൈൻ വായനാ സൗകര്യവും ഉറപ്പാക്കും.

ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് ഉച്ചക്ക് 2 ന് നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ കലാകയിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷമീർ അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി ആനന്ദൻ, ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനിലാ അനിൽ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്‌സ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേഴ്‌സി വർഗീസ്, പ്രതിപക്ഷ നേതാവ് എ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, കൗൺസിലർമാരായ സിന്ധു അനിൽ, ആർ സാബു, അഡ്വ.എ സുരേഷ് കുമാർ, ശോഭ കെ മാത്യു, ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കാശിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.