dd

പത്തനംതിട്ട : റേഷൻ വ്യാപാരികളുടെ പാക്കേജ് നടപ്പിലാക്കുക, 70 വയസ് കഴിഞ്ഞ ലൈസൻസികളുടെ ലൈസൻസ് നിലനിറുത്തുക, വാതിൽ പടിയിൽ മണ്ണെണ്ണ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ കൂട്ടധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. എം.ബി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജിജി ഒരിക്കൽ, കെ.എസ്.പാപ്പച്ചൻ, അനു പി സാം, പ്രസാദ് കോഴഞ്ചേരി, എസ്.അനുരാഗ, സജി പാലക്കുന്ന്, ജെസി മാത്യു എന്നിവർ സംസാരിച്ചു.