
പത്തനംതിട്ട : കൈപ്പട്ടൂർ സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂളിലെ എൽ.കെ.ജി കുട്ടികളും അദ്ധ്യാപകരും പത്തനംതിട്ട ഫയർ സ്റ്റേഷൻ സന്ദർശിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.സാബുവിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഫയർ സ്റ്റേഷനിലെ ജീവനക്കാർ സ്റ്റേഷൻ പ്രവർത്തനവും രക്ഷപ്രവർത്തന മാർഗങ്ങളും അവതരിപ്പിച്ചു. ഫ്ലോട്ടിംഗ് ഡിവൈസുകൾ കൈകാര്യം ചെയ്യുന്ന വിധവും ഫയർ ഫൈറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതുമൊക്കെ കൗതുകത്തോടെ കുട്ടികൾ വീക്ഷിച്ചു. ജീവനക്കാരായ പ്രേംചന്ദ്രൻ നായർ, അമൽചന്ത്, വിഷ്ണുവിജയ്, അജു, നൗഷാദ് തുടങ്ങിയവർ പങ്കാളികളായി.