ഇലന്തൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ 2025 ഓണം നറുക്കെടുപ്പിൽ ജില്ലാതലത്തിൽ രണ്ടാംസമ്മാനമായ ഇ.വി സ്‌കൂട്ടർ കൊടുമൺ രോഹിണിയിൽ നന്ദിത ഗിരീഷിന് ലഭിച്ചു. എറണാകുളത്ത് നടന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ സമ്മാനവിതരണം നിർവഹിച്ചു. പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിൽ ഇലന്തൂർ, പത്തനംതിട്ട ,
അടൂർ ,റാന്നി എന്നിവിടങ്ങളിൽ നാല് ഖാദി ഗ്രാമസൗഭാഗ്യകൾ പ്രവർത്തിച്ചു വരുന്നു. ഓണം ഖാദിമേളയിൽ ജില്ലയിൽ ഒരുകോടി മുപ്പത് ലക്ഷം രൂപയുടെ വില്പന നടത്തുവാൻ കഴിഞ്ഞു. നവംബർ ഒന്നു മുതൽ അഞ്ചുവരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ പ്രോജക്ട് ഓഫീസർ വി.ഹരികുമാർ അറിയിച്ചു.