betti

പത്തനംതിട്ട : ജില്ലാ വനിതശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണിന്റെ ആഭിമുഖ്യത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായ സമർത്ഥ തേജസ് ആരംഭിച്ചു. ജില്ല വനിത ശിശുവികസന ഓഫീസർ കെ.വി.ആശാമോൾ ഉദ്ഘാടനം ചെയ്തു. അസാപ് സൗത്ത് സോൺ അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണൻ കൊളിയോട്ട് മുഖ്യപ്രഭാഷണം നടത്തി. അസാപ് ട്രെയിനർ ദീപ വർഗീസ് , കോന്നി ഐ സി ഡി എസ് സി ഡി പി ഒ എസ്.സുധാമണി, എസ്.ശ്രീജിത്ത് , എ.ലിസ എന്നിവർ പങ്കെടുത്തു.