കോഴഞ്ചേരി: കോഴഞ്ചേരി ഉപജില്ലാ കലോത്സവം ഇന്നു മുതൽ 5 വരെ ആറന്മുളയിൽ നടക്കും. രാവിലെ 9.30ന് ആറന്മുള ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തയാറാക്കിയിരിക്കുന്ന പ്രധാന വേദിയിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. ആർ.അജയകുമാർ, ജെ. ഇന്ദിരാദേവി, സാലി ഫിലിപ്പ് , ജയശ്രീ മനോജ് , കെ.ആർ സന്തോഷ് , മിനി സോമരാജൻ , ജോർജ് തോമസ് തുടങ്ങിയവർ സംസാരിക്കും. ആറന്മുള വിച്ച് എസിന് പുറമെ മല്ലപ്പുഴശേരി എം.ടി.എൽ.പി സ്കൂളും ചേർന്നാണ് കലോത്സവം സംഘടിപ്പിക്കുന്നത്. 61 സ്കൂളുകളിൽ നിന്നായി 2500ലധികം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും. ഏഴ് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 264 ഇനം മത്സര ഇനങ്ങളുണ്ടാവും. 5ന് വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും . കുമാരി ദേവനന്ദ രാജീവ് , മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് തുടങ്ങിയവർ സംസാരിക്കും. കലോത്സവത്തിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായ തായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ധ്യ എസ് , ജനറൽ കൺവീനർ ഇന്ദു എ. ആർ , സ്വീകരണ കമ്മിറ്റി കൺവീനർ അനിൽ കുമാർ സി.കെ , പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിറ്റി അന്നമ്മ തോമസ് , ബിജു ടി നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.