പഴവങ്ങാടി: കഴിഞ്ഞ ഒൻപത് വർഷമായി പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ കഴിയാത്ത സർക്കാരാണ്, ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി. മോഹൻരാജ് പറഞ്ഞു.. കോൺഗ്രസ് പഴവങ്ങാടി മണ്ഡലം പ്രസിഡന്റുമാരായ തോമസ് ഫിലിപ്പ്, പ്രമോദ് മന്ദമരുതി എന്നിവർ നയിച്ച വികസന സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, പ്രകാശ് തോമസ്, റൂബി കോശി, ജെസി അലക്സ്, അന്നമ്മ തോമസ്, റെഞ്ചി പതാലിൽ, വി. സി ചാക്കോ, ഷേർളി ജോർജ്, ബിനോജ് ചിറക്കൽ, ജോസഫ് കാക്കാനംപള്ളിൽ, റോയ് ഉള്ളിരിക്കൽ, ബിജി വർഗീസ്, സീമ മാത്യു, വിനീത് പെരുമേത്ത്, റെജി ഉപ്പിടുംപാറ എന്നിവർ പ്രസംഗിച്ചു.