
പത്തനംതിട്ട: കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു. ഊന്നുകൽ പന്നിക്കുഴി തൃക്കുന്നമുരുപ്പ് സതീ ഭവനത്തിൽ എസ്. സാജന്റെയും സോഫിയുടെയും ഏക മകൻ എസ്. സായിയാണ് മരിച്ചത്. ഇന്നലെ രാവിലെ 10 നാണ് സംഭവം. കുഞ്ഞിന്റെ വായിൽ കപ്പലണ്ടി പോയതറിയാതെ മുലപ്പാലൂട്ടുകയായിരുന്നു, കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അവശനിലയിലായതോടെ പത്തനംതിട്ട ജനറൽ ആശു പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് ആദ്യം കരുതിയത്. പോസ്റ്റുമോർട്ടത്തിലാണ് കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങിയത് കണ്ടെത്തിയത്. ഇലവുംതിട്ട പൊലീസ് എസ്. എച്ച്. ഒ ടി. കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.