ചെങ്ങന്നൂർ: പരുമല തീർത്ഥാടകർക്കായി നഗരസഭ മെഡിക്കൽ എയ്ഡ് പോസ്റ്റും സേവന കേന്ദ്രവും കരുവേലിപ്പടി മുക്കത്ത് കുടുംബയോഗ ഹാളിൽ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിജോ ജോൺ ജോർജ്, ടി.കുമാരി, അശോക് പടിപ്പുരക്കൽ, ശ്രീദേവി ബാലകൃഷ്ണൻ കൗൺസിലർമാരായ മറിയാമ്മ ജോൺ ഫിലിപ്പ്, ഓമന വർഗീസ്, എസ്.സുധാമണി, സിനി ബിജു,സെക്രട്ടറി എം. ഡി. ദീപ, സൂപ്രണ്ട് പ്രവീൺ രാജ്, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.നിഷ, മുക്കത്ത് കുടുംബയോഗം ട്രസ്റ്റി ഈപ്പൻ കെ.ഫിലിപ്പ്, കെ.എം.ചെറിയാൻ ഇനിസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ജെയ്സി ജോയി സ്കറിയ എന്നിവർ പ്രസംഗിച്ചു. നഗരസഭ കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് മെഡിക്കൽ എയ്ഡ് പോസ്റ്റ് പ്രവർത്തിപ്പിക്കുന്നത്.