66

പരുമല: പരുമല പെരുന്നാളിനോട് അനുബന്ധിച്ചുള്ള സന്ന്യാസ സമൂഹ സമ്മേളനം ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത.ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ നേരിടുന്ന നിരാശകളെയും വെല്ലുവിളികളെയും അതിജീവിക്കാൻ പരസ്പരം ബലപ്പെടുത്തുന്ന ഒരു കൂട്ടായ്മയായി തീരുവാൻ സന്ന്യാസി പ്രസ്ഥാനത്തിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പരുമല സെമിനാരി അസിസ്റ്റന്റ് മാനേജർ ഫാ. ജെ. മാത്യുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. റവ. കെ. റ്റി. വർഗീസ് റമ്പാൻ, റവ. ഫിലിപ്പോസ് റമ്പാൻ, ഫാ. സോളമൻ ഓ.ഐ.സി, ഫാ. ഗീവർഗീസ് മാത്യു,സിസ്റ്റർ ജൂലിയാന, സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ സുസന്നാ എന്നിവർ പ്രസംഗിച്ചു.